
















പീറ്റര്‍ബോറോ / പറവൂര്‍: യു കെയിലെ പ്രവാസ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശയും മാതൃകയുമായിരിക്കുകയാണ് ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയും പീറ്റര്‍ബൊറോ യൂണിറ്റും.
എറണാകുളം ജില്ലയിലെ പറവൂരില്‍ ഭവനരഹിത കുടുംബത്തിനായി ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ നേതൃത്വത്തില്‍ പീറ്റര്‍ബോറോ യൂണിറ്റ് നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ മാര്‍ച്ച് 14ന് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ കൈമാറിയപ്പോള്‍ യു കെയിലെ പ്രവാസ സംഘടനാ പ്രവര്‍ത്തന രംഗത്ത് സ്‌നേഹത്തിന്റെയും കരുണയുടെയും ഒത്തൊരുമയുടെയും പുതിയൊരു അധ്യായം കൂടി എഴുതി ചേര്‍ക്കുകയായിരുന്നു.

സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനമെന്ന ആ കുടുംബത്തിന്റെ സ്വപ്നം സുഹൃത്തുക്കള്‍ മുഖേന അറിഞ്ഞ ഐ ഓ സി (യു കെ) - പീറ്റര്‍ബോറോ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിബി അറക്കല്‍ കുടുംബത്തിന്റെ സാഹചര്യം യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തുകയും പ്രതിപക്ഷ നേതാവിന്റെ പുനര്‍ജ്ജനി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം വീട് നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബത്തിന് കൈമാറാന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ഏകോപിപ്പിക്കുകയായിരുന്നു.
'സ്‌നേഹവീടി'ന്റെ തറക്കല്ലിടീല്‍ കര്‍മ്മം ഓഗസ്റ്റ് 19ന് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റര്‍ബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ്, കോണ്‍ഗ്രസ് നേതാവ് നവാസ്, എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിച്ചിരുന്നു.
ഐ ഓ സി പീറ്റര്‍ബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും 'ബിരിയാണി ചലഞ്ച്' പോലുള്ള പദ്ധതികള്‍ സംഘടിപ്പിച്ചുമാണ് കുട്ടികള്‍ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിര്‍ഭയം താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തിയത്. പീറ്റര്‍ബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികള്‍ - അംഗങ്ങള്‍ എന്നിവരുടെയും ഉത്സാഹപൂര്‍ണ്ണമായ പങ്കാളിത്തവും സഹായ സഹകരണവുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവും സാക്ഷാത്കരിക്കാന്‍ സഹായിച്ചത്.
ഐ ഓ സി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് , ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, പീറ്റര്‍ബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്‍, വൈസ് - പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറര്‍ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കല്‍,ഡിനു എബ്രഹാം, കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു എന്നിവരാണ് ഈ സ്വപ്നപദ്ധതിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചത്.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് എന്നും മുന്‍തൂക്കം നല്‍കുന്നതെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകര്‍ന്നുകൊണ്ട് ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും അതിനായി കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകകളും എന്നും ഇത്തരം പദ്ധതികളുടെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
റോമി കുര്യാക്കോസ്