CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 33 Minutes 38 Seconds Ago
Breaking Now

യുക്മ അംഗത്വ മാസാചരണം 2026 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകള്‍ക്ക് അപേക്ഷ നല്‍കുവാന്‍ അവസരം

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷന്‍) പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2026 മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാല്‍സാളില്‍ വച്ച് ചേര്‍ന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.

യുകെ മലയാളി സമൂഹത്തില്‍ പ്രവര്‍ത്തന മികവിന്റെ പതിനാറ് വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. നൂറ്റി അന്‍പത്തഞ്ച് പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവര്‍ത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകള്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു. 

യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

നാഷണല്‍, റീജണല്‍ തലങ്ങളില്‍ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകള്‍ നടത്തുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും യുകെ മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാണ്. യുക്മ നഴ്സസ് ഫോറം (UNF), യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ (UCF), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും, യുക്മ ന്യൂസ് ഓണ്‍ലൈന്‍ മാധ്യമവും യുകെ മലയാളി സമൂഹത്തില്‍ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

യുക്മയില്‍ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങള്‍ക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകള്‍ അംഗീകരിക്കുന്നത്. യുക്മ   അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസോസിയേഷനുകള്‍ secretary.ukma@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ ഫോമുകള്‍ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകള്‍ 2026 ഏപ്രില്‍ 15 ന് മുന്‍പായി മേല്‍ പറഞ്ഞ ഈമെയിലില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.