CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 7 Seconds Ago
Breaking Now

ഇറാന്റെ മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കണം, യുദ്ധനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണം ; നിബന്ധനകള്‍ മുന്നോട്ടുവച്ച് ഇറാന്‍

ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയുമായുള്ള സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍. ഇറാന്റെ മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണമെന്നും അമേരിക്ക വരുത്തിവെച്ച യുദ്ധനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവ് മോഹ്സെന്‍ റെസായെ വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുടെയും സൈന്യത്തിന്റെയും ഇറാന്‍ ജനതയുടെയും തീരുമാനമാണിതെന്ന് റെസായെ അറിയിച്ചു. 'എല്ലാ നാശനഷ്ടങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നതുവരെയും ഉപരോധങ്ങള്‍ നീക്കുന്നതുവരെയും പോരാട്ടം തുടരും' അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ തന്റെ നിലപാടില്‍ മാറ്റം വരുത്തിയ ട്രംപ് ഇറാനുമായി വളരെ നല്ലതും ഫലപ്രദവുമായ ചര്‍ച്ചകള്‍ ആരംഭിച്ചതായി അവകാശപ്പെട്ടു. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാനായി അഞ്ച് ദിവസത്തേക്ക് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ മാറ്റിവെക്കാന്‍ പെന്റഗണിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.