
















ഇറാന്റെ തീരത്തോ ദ്വീപുകളിലോ ആക്രമണത്തിന് ശ്രമം ഉണ്ടായാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വ്യാപകമായി മൈനുകള്‍ വിതറുമെന്ന ഭീഷണിയുമായി ഇറാന്റെ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍. ഇത്തരമൊരു നീക്കമുണ്ടായാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കാം. ഈ നീക്കം ഗള്‍ഫ് ഷിപ്പിങ് റൂട്ടുകളെ മാത്രമല്ല പേര്‍ഷ്യന്‍ ഗല്‍ഫിലെ ആശയ വിനിമയമാര്‍ഗങ്ങളേയും തടസ്സപ്പെടുത്തും.
തീരത്ത് നിന്ന് വിന്യസിക്കാവുന്ന ഫ്‌ളോട്ടിങ് മൈനുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇതോടെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയും ഹോര്‍മുസ് കടലിടുക്ക് പോലെയാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പില്‍ പറയുന്നത്. 1980 കളില്‍ കടല്‍ മൈനുകള്‍ നീക്കം ചെയ്യാന്‍ നൂറോളം മൈന്‍ സ്വീപ്പര്‍മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് ആരും മറക്കരുതെന്നും ഇറാന്‍ ഓര്‍മ്മിപ്പിച്ചു.