CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 8 Seconds Ago
Breaking Now

ഖമേനിയെ വധിച്ച ആക്രമണത്തിന് പിന്നില്‍ ട്രംപ്-നെതന്യാഹു ഫോണ്‍ സംഭാഷണം

ഇറാനെതിരെ ഒരു സൈനിക നടപടിക്ക് ട്രംപ് ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെങ്കിലും അതിന്റെ സമയവും വ്യാപ്തിയും തീരുമാനിച്ചിരുന്നില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ നിര്‍ണ്ണായകമായ ഫോണ്‍ സംഭാഷണമാണെന്ന് വെളിപ്പെടുത്തല്‍.

ആക്രമണം നടത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് നെതന്യാഹു ട്രംപിനെ വിളിച്ച് ഇറാന്‍ നേതൃത്വത്തിന് നേരെയുള്ള കടുത്ത നടപടിക്ക് അനുകൂലമായി ശക്തമായ വാദങ്ങള്‍ ഉന്നയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ വകവരുത്താന്‍ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയതായാണ് വിവരം.

ഇറാനെതിരെ ഒരു സൈനിക നടപടിക്ക് ട്രംപ് ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെങ്കിലും അതിന്റെ സമയവും വ്യാപ്തിയും തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഖമേനിയും മുതിര്‍ന്ന സഹായികളും പങ്കെടുക്കുന്ന ഒരു രഹസ്യ യോഗം നേരത്തെയാക്കിയെന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ നെതന്യാഹു ട്രംപിനെ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.