ഗ്ളോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യനെ ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക പുരസ്ക്കാരം നല്‍കി ആദരിച്ചു. രണ്ടായിരം മുതല്‍ ശ്രീ സാബു കുര്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നിരവധി കലാവിരുന്നുകളിലൂടെയും താരനിശകളിലൂടെയും യൂറോപ്പിലെ പ്രവാസി മലയാളികള്‍ക്ക് മലയാള സിനിമയിലെ പ്രഗല്‍ഭരായ കലാകാരന്മാരെയും താരങ്ങളെയും അടുത്തറിയാനും അവരുടെ കലാ പ്രതിഭ നേരിട്ട് കാണുവാനുമുള്ള അവസരമോരുക്കിയതിനുള്ള ആദരസൂചകമായാണ് അദ്ദേഹത്തിനു ഈ പുരസ്കാരം നല്‍കിയത്.
ജൂലൈ 26ന് കായംകുളത്തുവച്ചാണ് അവാർഡ് ദാന ചടങ്ങ് നടത്തപ്പെട്ടത്. നാലായിരത്തിലധികം ആളുകളാണ് ഈ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്. ലാല്‍, നെടുമുടിവേണു, ഭീമന്‍രഘു, കമല്‍, വേണുഗോപാല്‍, മധുപ്രകാശ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച വില്ലനുള്ള അവാര്‍ഡ് ഗ്ളോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്‍മാന്‍ സാബുകുര്യൻ, ഭീമന്‍ രഘുവിന് സമ്മാനിച്ചു. പ്രവാസിയായ തന്നെയും ഈ അവാര്‍ഡ് ദാന ചടങ്ങിൽ ഉള്‍പ്പെടുത്തിയതിനുള്ള നന്ദി സാബുകുര്യന്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു. കലയെ സ്നേഹിക്കുകയും കലാകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രവസികൾക്കും ഈ അവാര്‍ഡ് ഒരു അംഗീകാരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ പല സ്റ്റേജുകളിലായി പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തിയ പ്രമുഖരില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസ്, ചിത്ര, സുജാത, വിജയ് യേശുദാസ്, ശ്വേതാമേനോന്‍, റിമിടോമി, സയനോര, മാര്‍ക്കോസ്, അഫ്സല്‍, ജ്യോത്സന തുടങ്ങിയ പിന്നണി ഗായകരും, ജഗതി ശ്രീകുമാര്‍, കുഞ്ചാക്കോ ബോബൻ, ജയറാം, വിനീത്, മുകേഷ്, കലാഭവന്‍ മണി, മാമുക്കോയ, ഇന്ദ്രന്‍സ്, കലാമാസ്റ്റര്‍, പൊന്നമ്മ ബാബു തുടങ്ങിയ ഫിലിം ആര്‍ട്ടിസ്റ്റുകളും, ഐഡിയ സ്റ്റാര്‍ സിംഗര്‍, സോമദാസ്, സുബി, സാജു കൊടിയൻ, അയ്യപ്പബൈജു, ഇടുക്കി ജാഫര്‍, നാദിര്‍ഷ, മണികണ്ഠന്‍ തുടങ്ങിയ മിനി സ്ക്രീന്‍ താരങ്ങളും ഉള്‍പ്പെടുന്നു.
ഒ. എൻ. വി. കുറുപ്പ്, യേശുദാസ്, ശങ്കര്‍, പ്രതാപ് പോത്തന്‍ തുടങ്ങി മുന്‍ തലമുറയില്‍പ്പെട്ട പ്രമുഖ കലാകാരന്‍മാര്‍ക്ക് അദ്ദേഹം നല്‍കിയ ആദരവും അംഗീകാരവും കണക്കിലെടുത്താണ് ഈ അവാര്‍ഡ് സാബു കുര്യനെ തേടിയെത്തിയത്.