CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 50 Seconds Ago
Breaking Now

ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല', വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി കെ മുരളീധരന്‍

തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്. വി കെ പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.

കടുത്ത ത്രികോണ മത്സരം  നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രംഗത്ത്. തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ടു ആപ്പില്‍ പരസ്യം കൊടുത്തെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ  ചെയ്യുന്നത്. വി കെ പ്രശാന്ത് ആണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഇങ്ങനെ ഒരു തറ വേല  കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൂലിക്ക് ആളെ എടുക്കാന്‍ പരസ്യം കൊടുത്തത് കോണ്‍ഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. സ്ഥാനാര്‍ഥിക്ക് ഒപ്പം കൂടെപ്പോകാന്‍ ആളില്ല. പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യമിട്ടു. എന്നിട്ട് ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തലയിലിടുന്നു. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാള്‍ തനിക്കെതിരെ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.