CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 6 Seconds Ago
Breaking Now

അത് ശ്രീനന്ദയുടെ അവസാന വീഡിയോ അല്ല, കൂടെയുള്ള കുട്ടിയെ പഴിചാരുന്നത് നിര്‍ത്തണം ; അഭ്യര്‍ത്ഥനയുമായി കുടുംബം

കുടുംബാംഗം മിനു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നതനുസരിച്ച് വൈറലാകുന്ന വീഡിയോ ശ്രീനന്ദയുടെ അവസാന ദൃശ്യം അല്ല.അത് അവള്‍ കാണാതാകുന്നതിന് ഏകദേശം രണ്ടുമണിക്കൂര്‍ മുന്‍പ് എടുത്തതാണ്.

ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ കുടുംബം ശക്തമായി രംഗത്ത്.പാലക്കാട് സ്വദേശിനിയായ ശ്രീനന്ദ ചിക്കമംഗളൂരുവിലെ ബാബ ബുദംഗിരിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍ മരിച്ചതിന് പിന്നാലെ, ''അവസാന വീഡിയോ'' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും അവളുടെ സുഹൃത്തിനോട് ഉയര്‍ന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കുടുംബം വ്യക്തമാക്കി

കുടുംബാംഗം മിനു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നതനുസരിച്ച് വൈറലാകുന്ന വീഡിയോ ശ്രീനന്ദയുടെ അവസാന ദൃശ്യം അല്ല.അത് അവള്‍ കാണാതാകുന്നതിന് ഏകദേശം രണ്ടുമണിക്കൂര്‍ മുന്‍പ് എടുത്തതാണ്.

പിന്നീട് വൈകിട്ട് 5:20 വരെ അവള്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

സുഹൃത്തിന്മേലുള്ള ആരോപണങ്ങള്‍ തള്ളുകയാണ് കുടുംബം.സോഷ്യല്‍ മീഡിയയില്‍ ശ്രീനന്ദയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കുടുംബം ശക്തമായി നിരസിച്ചു.

ആ പെണ്‍കുട്ടിക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ല''അവളും ഞങ്ങളുടെ അനിയത്തിയാണ്'' ഇത്തരം ആരോപണങ്ങള്‍ അവള്‍ക്ക് മാനസികമായി വലിയ ബാധ ഉണ്ടാക്കുന്നുവെന്ന് കുടുംബം പറയുന്നു

സമൂഹമാധ്യമ വിചാരണ ഒഴിവാക്കണമെന്ന് കുടുംബം പറയുന്നു.വസ്തുതകള്‍ മാത്രം പ്രചരിപ്പിക്കുക. അനാവശ്യ നിഗമനങ്ങളും ആരോപണങ്ങളും ഒഴിവാക്കുക

ദുഃഖത്തില്‍ കഴിയുന്ന കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.