CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 33 Seconds Ago
Breaking Now

കോഴിക്കറി തനിക്ക് നല്‍കാതെ മുഴുവനും കഴിച്ചു; പാലക്കാട് അനന്തരവന്‍ അമ്മാവനെ തലക്ക് അടിച്ച് കൊന്നത് തര്‍ക്കത്തില്‍

ഒളിവിലായിരുന്ന പ്രഭാകരനെ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു.

വടകരപ്പതിയില്‍ അനന്തരവന്‍ അമ്മാവനെ കൊലപ്പെടുത്തിയത് ചിക്കന്‍ കറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിലെ ശെന്തില്‍ കുമാറാണ് അനന്തരവന്‍ പ്രഭാകരന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.

ഒളിവിലായിരുന്ന പ്രഭാകരനെ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.

ശെന്തില്‍ കുമാര്‍ സഹോദരി ശാന്തിയുടെ കുടുംബത്തിനൊപ്പമായിരുന്നു താമസം. ശാന്തിയുടെ മകനാണ് പ്രഭാകരന്‍.

ശെന്തിലും ശാന്തിയും ഒരുമിച്ച് മദ്യപിച്ചതിന് ശേഷം ഭക്ഷണം കഴിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് കോഴിയിറച്ചി വാങ്ങി കറി വെച്ച് ഉച്ചയ്ക്ക് കഴിച്ചിരുന്നു. എന്നാല്‍ വൈകിട്ട് തനിക്ക് നല്‍കാതെ മുഴുവനും ശെന്തില്‍ കഴിച്ചത് പ്രഭാകരനെ പ്രകോപിപ്പിക്കുകയായിരുന്നു.

പിന്നാലെ തര്‍ക്കത്തിനിടയില്‍ പിവിസി പൈപ്പ് ഉപയോഗിച്ച് പ്രഭാകരന്‍ പലതവണ ശെന്തില്‍ കുമാറിന്റെ തലയ്ക്ക് അടിച്ചിരുന്നു. പരിക്കേറ്റ ശെന്തിലിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശെന്തില്‍ മരിച്ചതിന് പിന്നാലെ ബൈക്കില്‍ പ്രഭാകരന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോയമ്പത്തൂരിന് സമീപത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.