CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 2 Seconds Ago
Breaking Now

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് നൂറിലേറെ ബോംബുകള്‍ പിടികൂടി

രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 142 മണ്ഡലങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പശ്ചിമബംഗാളില്‍ ബുധനാഴ്ച നടക്കുന്ന നിര്‍ണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിര്‍ദ്ദേശപ്രകാരം 'സ്‌പെഷ്യല്‍ ബോംബ് ഡ്രൈവ്' ആണ് ആരംഭിച്ചിരിക്കുന്നത്. 24 പര്‍ഗനാസ്, മുര്‍ഷിദാബാദ്, ഭവാനിപ്പൂര്‍ തുടങ്ങിയ പ്രശ്‌നബാധിത മേഖലകളില്‍ വീടുകള്‍ അരിച്ചുപെറുക്കി പരിശോധിക്കാനാണ് സുരക്ഷാസേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

24 പര്‍ഗനാസില്‍ നടത്തിയ പരിശോധനയില്‍ ഒരു വീട്ടില്‍ നിന്ന് മാത്രം നൂറിലേറെ നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു. ഇത് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൗത്ത് 24 പര്‍ഗാനസിലെ മറ്റൊരു വീട്ടില്‍ നിന്ന് 79 ബോംബുകളും സുരക്ഷാസേന പിടിച്ചെടുത്തു. ബോംബുകള്‍ കണ്ടെത്തുന്ന കേസുകള്‍ എല്ലാം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 142 മണ്ഡലങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഐപി റാലികള്‍ നടക്കുന്ന ഇടങ്ങളില്‍ സുരക്ഷാ വലയം ഇരട്ടിയാക്കി. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള വോട്ടെടുപ്പായതിനാല്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. അതേസമയം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.