CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 10 Seconds Ago
Breaking Now

മമത ജയിച്ചാല്‍ മോദി രാജി വയ്ക്കുമോ, വെല്ലുവിളിയുമായി തൃണമൂല്‍

ബംഗാളില്‍ ബിജെപി തൂത്ത് വാരുമെന്ന അവകാശവാദത്തെ പരിഹസിച്ച് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി

ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപിയെ വെല്ലുവിളിച്ച്  തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് ബംഗാളില്‍ എല്ലായിടത്തും മോദി തന്നെ മത്സരിക്കുന്നു എന്ന് ബിജെപി പറയുന്നു മമത ജയിച്ചാല്‍ മോദി രാജി വയ്ക്കുമോ എന്ന് ഡെറിക് ഒബ്‌റി.ബംഗാളില്‍ ബിജെപി തൂത്ത് വാരുമെന്ന അവകാശവാദത്തെ പരിഹസിച്ച് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തി അമിത് ഷാ എന്നൊക്കെ അവകാശവാദം ഉന്നയിച്ചോ, അന്നൊക്കെ ടിഎംസി നേട്ടം ഉണ്ടാക്കി ഇത്തവണയും ആവര്‍ത്തിക്കും ബിജെപി 50 സീറ്റില്‍ താഴെ ഒതുങ്ങും എന്നും അദ്ദേഹം പറഞ്ഞു

കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മമത ബാനര്‍ജി കടുത്ത വിമര്‍ശനം ഉന്നയിച്ചു പുറത്ത് നിന്നെത്തിയ പല നിരീക്ഷകരും ബിജെപി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു ടിഎംസി കൊടികള്‍ എല്ലായിടത്തും നീക്കം ചെയ്യുന്നു ഇത്തരം അന്തരീക്ഷത്തില്‍ എങ്ങനെ ആളുകള്‍ വോട്ട് ചെയ്യും  പ്രവര്‍ത്തകരെ എല്ലാം കസ്റ്റഡിയില്‍ എടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി 

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്പാല്‍ ശര്‍മയുടെ നിയമനത്തില്‍   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഐപിഎസ് ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായി ആണ് പെരുമാറുന്നത് എന്നും സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.