
















ദക്ഷിണ ലെബനനില്‍ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രയേല്‍ സൈനികന്‍ കന്യാമറിയത്തിന്റെ രൂപത്തെ അവഹേളിക്കുന്ന ചിത്രം പുറത്ത്. ലെബനനിലെ ദബെല്‍ പട്ടണത്തിലാണ് സംഭവം.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒരു സൈനികന്‍ കന്യാമറിയത്തിന്റെ പ്രതിമയുടെ വായില്‍ സിഗരറ്റ് അമര്‍ത്തിപിടിക്കുന്ന് കാണാം. കഴിഞ്ഞ മാസം ഇതേ പട്ടണത്തില്‍ വച്ചു തന്നെ ഇസ്രയേല്‍ സൈനികര്‍ യേശുക്രിസ്തുവിന്റെ രൂപം ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തിരുന്നു.
സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം പ്രതികരണവുമായി രംഗത്തെത്തി. ദൃശ്യത്തിലുള്ള സൈനികനെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം സംഭവങ്ങളില്‍ അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.