CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 26 Seconds Ago
Breaking Now

ഭീഷണിയോ സമ്മര്‍ദ്ദമോ കാരണം ചര്‍ച്ചയ്ക്ക് വഴങ്ങില്ല ; സമാധാന ചര്‍ച്ച മുടങ്ങിയതില്‍ പ്രതികരണവുമായി ഇറാന്‍

ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാകിസ്ഥാനിലെത്തില്ല.

ഇസ്ലാമാബാദ് സമാധാന ചര്‍ച്ച മുടങ്ങിയതില്‍ പ്രതികരണവുമായി ഇറാന്‍. ഭീഷണിയോ സമ്മര്‍ദ്ദമോ കാരണം ചര്‍ച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. അതേസമയം, ഒത്തുതീര്‍പ്പിന് ഇറാന്‍ തയാറാകാത്തതിനാലാണ് ചര്‍ച്ച വേണ്ടെന്ന് വച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്ലാമബാദ് ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായതോടെ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ വഴിമുട്ടി. 

ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ സംഘത്തിന് നിര്‍ദേശം നല്‍കി. വേണമെങ്കില്‍ ഇറാന്‍ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ ഒരുപാടായെന്നും ഇറാന്‍ നേതൃത്വത്തില്‍ ആരാണെന്ന് അവര്‍ക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്കില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാന്റെ സമാധാന നിര്‍ദേശങ്ങള്‍ പാക്കിസ്ഥാന്‍ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അമേരിക്കന്‍ സംഘം പാകിസ്ഥാന്‍ യാത്ര റദ്ദാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.