CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 45 Seconds Ago
Breaking Now

ട്രംപിന്റെ വിരുന്നിനിടെ ഉണ്ടായ വെടിവയ്പ് ; ആക്രമണം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തല്‍

വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെടിയുതിര്‍ത്ത അലന്‍ ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അയച്ച സന്ദേശത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് നടത്തിയ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത കോള്‍ തോമസ് അലന് ട്രംപ് ഭരണകൂടത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ആക്രമണം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെടിയുതിര്‍ത്ത അലന്‍ ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അയച്ച സന്ദേശത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സൗഹൃദനായ ഫെഡറല്‍ കൊലയാളി എന്ന വിശേഷണത്തോടെയാണ് സന്ദേശങ്ങള്‍. ഇതില്‍ കിഴക്കന്‍ പസഫിക്കിലെ ലഹരിമരുന്ന് കടത്തു ബോട്ടുകള്‍ക്കുനേരെയുണ്ടായ യുഎസ് ആക്രമണങ്ങളില്‍ അടക്കം അതൃപ്തി പ്രകടമാക്കുന്നു. സന്ദേശം ലഭിച്ചതോടെ സഹോദരന്‍ കണക്ടിക്കട്ടിലെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.

കാലിഫോര്‍ണിയ സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദ ധാരിയുമായ പ്രതിയുടെ സമൂഹ മാധ്യമ പോസ്റ്റുകളിലും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാണ്.

ആക്രമണത്തിന് പദ്ധതിയിട്ട അലന്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ അതൃപ്തി പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും വ്യക്തിപരമായിരുന്നോ അതോ ഭരണകൂടത്തോട് പൊതുവിലുണ്ടായിരുന്നോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.