CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 44 Seconds Ago
Breaking Now

ടിസിഎസ് മതപരിവര്‍ത്തന കേസിലെ മുഖ്യപ്രതി നിദ ഖാന്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

നാസിക് ടിസിഎസിലെ മതപരിവര്‍ത്തന കേസിലെ മുഖ്യപ്രതിയും എച്ച്ആര്‍ മാനേജറുമായ നിദാ ഖാന്‍ അറസ്റ്റില്‍. കേസ് രജിസ്റ്റര്‍ ചെയ്ത് 40 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് നിദ പിടിയിലായത്. ബലാത്സംഗം, ലൈംഗിക ചൂഷണം, മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തല്‍ എന്നീ കേസുകളാണ് നിദ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘം  സംഭാജിനഗര്‍ ക്രൈംബ്രാഞ്ച്, പൊലീസ് കമ്മീഷണറേറ്റ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ നിദ ഖാന്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി കൈസര്‍ കോളനിയിലെ ഒരു ഫ്‌ലാറ്റിലായിരുന്നു നിദ ഖാന്‍ താമസിച്ചിരുന്നത്. മാതാപിതാക്കള്‍, സഹോദരന്‍, അമ്മായി എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് ദിവസമായി ഫ്‌ലാറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കേസില്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ജീവനക്കാരികളെ മതം മാറാന്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്ത സംഘത്തിന്റെ മുഖ്യസൂത്രധാര നിദയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പീഡനത്തിന് ഒത്താശ ചെയ്തതിലും ഗൂഢാലോചനയിലും ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കാണിച്ച് നിദ ഖാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ നിദ ഖാന്റെ പങ്ക് കോടതി നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.