CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 41 Seconds Ago
Breaking Now

യുകെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളിയായ സജീഷ് ടോമിന് ജയം ; ഹാംഷയര്‍ കൗണ്ടി കൗണ്‍സിലിലെ ഒരേ ഒരു ലേബര്‍ കൗണ്‍സിലറായി സജീഷ്

പലിയിടത്തും റിഫോം യുകെ ആഞ്ഞടിച്ചപ്പോള്‍ സജീഷ് ടോമിന്റെ വിജയം ലേബര്‍ പാര്‍ട്ടിയ്ക്ക് തന്നെ ആശ്വാസമായി. 

യുകെ ഫലം പ്രവചിച്ച പോള്‍ ചെക്ക് എന്ന സ്വതന്ത്ര ഏജന്‍സി പത്തുശതമാനത്തിലേറെ വോട്ട് വ്യത്യാസത്തില്‍ റിഫോം ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് സജീഷ് ടോം വിജയിച്ചു കയറിയത്. വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സജീഷ് ടോം യുക്മ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2021 മുതല്‍ ഹാംഷയര്‍ കൗണ്ടിയിലെ ബേസിംഗ്‌സ്റ്റോക്ക് ബറോ കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കൗണ്‍സിലറായി സജീഷ് പ്രവര്‍ത്തിച്ചിരുന്നു. 2005 ല്‍ യുകെയിലെത്തിയ അദ്ദേഹം നിലവില്‍ ബേസിംഗ്‌സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. സജീഷിന്റെ ഭാര്യ ആന്‍സി ഹാംഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഐസിയു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. ഏക മകള്‍ അലീന ലണ്ടനില്‍ ജോലി ചെയ്യുന്നു. 

യുകെ മലയാളികള്‍ക്ക് അഭിമാനമാണ് സജീഷ് ടോമിന്റെ വിജയം




കൂടുതല്‍വാര്‍ത്തകള്‍.