
















ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകന്‍. വരുമാനത്തില്‍ വലിയൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ബഹുമാന്യന്‍. ഇതെല്ലാമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സിനെ കുറിച്ചുള്ള പ്രശംസകള്‍. എന്നാല്‍ കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധങ്ങള്‍ പുറത്തുവന്നതോടെ അഴിഞ്ഞുവീണത് ബില്‍ ഗേറ്റ്‌സിന്റെ മുഖംമൂടിയാണ്.
വിശ്വസിച്ച് കൂടെ നിന്നിരുന്ന ഭാര്യയെ വഞ്ചിച്ചതിന്റെ കഥകള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് മെലിന്‍ഡ ജീവിതപങ്കാളിയോട് വിടപറഞ്ഞത്. അതിന് ശേഷം പുറത്തുവന്ന കഥകള്‍ ലോകത്തെ ഞെട്ടിച്ചു. ഇപ്പോള്‍ ഭാര്യയെ വഞ്ചിച്ച രണ്ട് സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങളാണ് ബില്‍ ഗേറ്റ്‌സ് യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള മെഡിക്കല്‍ എന്‍ട്രപ്രണര്‍ ആലിസ് ജേക്കബ്‌സ്, റഷ്യന്‍ ആണവ ശാസ്ത്രജ്ഞ കരിമാ നിഗ്മാറ്റുലിന എന്നിവരുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് സമ്മതിക്കുന്നു. ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പാകെയാണ് ഗേറ്റ്‌സ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയെന്ന് മുന്‍പ് ഗേറ്റ്‌സ് സമ്മതിച്ചിരുന്നു. ഈ സമയത്തെല്ലാം മുന്‍ ഭാര്യ മെലിന്‍ഡ ഇയാള്‍ക്കൊപ്പം നിന്നു. എന്നാല്‍ എപ്സ്റ്റീന്‍ ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായതോടെയാണ് 27 വര്‍ഷത്തെ വിവാഹം അവസാനിപ്പിച്ച് മെലിന്‍ഡ വിവാഹമോചനം നേടിയത്. എപ്സ്റ്റീനുമായി സൗഹൃദം സൂക്ഷിച്ചതില്‍ ഗേറ്റ്‌സ് മാപ്പ് പറഞ്ഞിട്ടുണ്ട്.