CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 48 Seconds Ago
Breaking Now

ലണ്ടന്‍ വറചട്ടിയില്‍; കാലാവസ്ഥാ വ്യതിയാനം എവിടെയെന്ന് ചോദിച്ചവരുടെ കണ്‍മുന്നില്‍ യുകെ ഉരുകിയൊലിക്കുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ മേധാവി; ഇക്കുറി എല്‍ നിനോ പണിയാകും; ബുദ്ധിമുട്ടി സ്‌കൂളുകളും, ആശുപത്രികളും

2022 ജൂലൈയില്‍ 40.3 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഉയര്‍ന്ന റെക്കോര്‍ഡ്

ലണ്ടന്‍ വറചട്ടിയില്‍ കിടന്ന് പൊരിയുന്നതായി മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭാ മേധാവി. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനത്തെ നേരിടാന്‍ രാജ്യം ഒരുങ്ങുമ്പോളാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയാ ഗുട്ടേറാസിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഴ്ചകള്‍ കണ്‍മുന്നില്‍ വേഗതയേറുന്നതായി ഗുട്ടെറാസ് ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ വ്യക്തമാക്കി. 

എല്‍ നിനോ പ്രതിഭാസം ഇക്കുറി സമ്മറില്‍ വീട് തകര്‍ക്കുന്ന അവസ്ഥ വരുത്തിവെയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ പറഞ്ഞു. യുകെ അസാധാരണമായ ഉഷ്ണതരംഗം നേരിടുമ്പോഴാണ് കണ്ണ് തുറന്ന് കാണാന്‍ യുഎന്‍ മേധാവി ആവശ്യപ്പെടുന്നത്. ഈയാഴ്ചയിലെ ഉയര്‍ന്ന താപനില സ്‌കൂളുകളുടെയും, ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 

ഇതോടൊപ്പം തൊഴിലിടങ്ങളിലും, ഗതാഗത സംവിധാനങ്ങളിലും ചൂടിന്റെ ആഘാതം നേരിടുകയാണ്. 1976 ജൂണിലെ താപനില റെക്കോര്‍ഡാണ് ഇക്കുറി തകര്‍ക്കപ്പെട്ടത്. സറെയില്‍ ഇന്നലെ 34.6 സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയപ്പോള്‍ ബുധനാഴ്ചയും, വ്യാഴാഴ്ചയും ഇതിനെ മറികടക്കുന്ന ചൂടെത്തുമെന്നാണ് കരുതുന്നത്. 

ബുധനാഴ്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ 38 സെല്‍ഷ്യസും, വ്യാഴാഴ്ച ഇത് 39 സെല്‍ഷ്യസായും ഉയരുമെന്നാണ് പ്രവചനം. 2022 ജൂലൈയില്‍ 40.3 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഉയര്‍ന്ന റെക്കോര്‍ഡ്. താപനില കൂടിയതോടെ സതേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും സ്‌കൂളുകള്‍ അടയ്ക്കുന്നുണ്ട്. റെയില്‍വെ യാത്രകള്‍ വേഗത കുറച്ചും, ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാകുകയും ചെയ്യുന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.