
















ലൈഫ്‌ടൈം ഐഎസ്എ റദ്ദാക്കാന്‍ ആലോചിക്കുതായി പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഇതിന് പകരം ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പ്രൊഡക്ട് പുറത്തിറക്കാനാണ് നീക്കം.
പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.
2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ലഭ്യമായിരിക്കും. ഉയര്‍ന്ന പ്രായപരിധി ബാധകമാകില്ല. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാകും ബോണസ് നേടാനുള്ള മാനദണ്ഡം.
എന്നാല്‍ എത്ര തുകയാണ് ബോണസായി ലഭിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും അക്കൗണ്ടിലേക്ക് എത്ര തുക സേവ് ചെയ്ത് വെയ്ക്കാന്‍ കഴിയുമെന്നും ഉറപ്പ് നല്‍കിയിട്ടില്ല. നിലവിലെ ലൈഫ്‌ടൈം ഐഎസ്എ ഒഴിവാക്കി പകരമാണ് പുതിയ സേവിംഗ്‌സ് പ്രൊഡക്ട് നിലവില്‍ വരിക. ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പദ്ധതി ഗുണം ചെയ്യാത്തത് പരിഗണിച്ചാണ് മാറ്റം.
നിലവിലുള്ള ഐഎസ്എ പദ്ധതിയില്‍ ആദ്യത്തെ വീട് വാങ്ങുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയോ, 450,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീട് വാങ്ങുകയോ ചെയ്താല്‍ പിഴ ഈടാക്കുന്നുണ്ട്.