CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 25 Seconds Ago
Breaking Now

'വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി': സിപിഐഎം സംസ്ഥാന കമ്മിറ്റി

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാര്‍ഥി നിര്‍ണയത്തെ പി ജയരാജന്‍ കുറ്റപ്പെടുത്തി. രക്തസാക്ഷി ഫണ്ട് വെട്ടിപ്പില്‍ ,ശരിയായ പരിഹാരം കണ്ടെത്താതെ പോയതാണ് തിരിച്ചടിക്ക് കാരണമെന്നും വിമര്‍ശനം.

വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ അകലാന്‍ കാരണം അതായിരുന്നുവെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്റെ ശൈലിയ്‌ക്കെതിരെയും വിമര്‍ശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെട്ടു. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്‌തെന്നും വിമര്‍ശനം. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് വിമര്‍ശനം ഉന്നയിച്ചത്.

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. കണ്ണൂരില്‍ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.