CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 46 Seconds Ago
Breaking Now

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമര്‍ന്നത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലാണ് സംഭവം. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.15-ഓടെയാണ് അപകടം നടന്നത്. സോനയെ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമര്‍ന്നത്.

റോഡിലൂടെ പോവുകയായിരുന്ന കാറില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത നെല്‍വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്.

നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കാറില്‍നിന്ന് പുറത്തെടുക്കാനായത്. എന്നാല്‍ സോനയെ പുറത്തെടുക്കാന്‍ ഏറെനേരം ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഡോര്‍ ലോക്കായതിനാലാണ് രക്ഷപ്പെടുത്താന്‍ സാധിക്കാത്തത്.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.