
















ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അധിക സഹായം നല്‍കുമെന്നും കെഎസ്ആര്‍ടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സര്‍വീസുകളില്‍ സൗജന്യം എന്നതില്‍ ചര്‍ച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാന്‍ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാഹനമോഡിഫിക്കേഷനില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.