
















സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമര്‍ശനം പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയാണ് കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളില്‍ ഒന്നും വ്യക്തതയില്ല വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറായില്ല ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിചു പാലക്കാട് മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് ഇതൊക്കെക്കൊണ്ടെന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു
തൃത്താലയിലെ തോല്‍വി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്നും അംഗങ്ങള്‍ പറഞ്ഞു
അതിനിടെ സിപിഎമ്മിനെതിരെ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നു സിപിഎം പലയിടത്തും സിപിഐയെ മാറ്റിനിര്‍ത്തി യുഡിഎഫ് ട്രെന്‍ഡ് അനുസരിച്ച് പ്രചാരണം നടത്തി, എല്‍ഡിഎഫ് പിണറായിയില്‍ മാത്രം ഒതുങ്ങി നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.