CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 23 Seconds Ago
Breaking Now

അതിരടി ഒടിടിയിലേക്ക്

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി' ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 60 കോടിയോളം നേടിയിരുന്നു. ചിത്രത്തിന്റെ കേരളാ കലക്ഷന്‍ 30 കോടി പിന്നിട്ടിരുന്നു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസര്‍ ആയി അതിരടി മാറി. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.

സോണി ലിവിലൂടെയാണ് സിനിമ ഒടിടിയിലേക്ക് എത്തുന്നത്. ജൂണ്‍ 19ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. സ്ട്രീമിങ്ങിന്റെ ഡേറ്റ് പുറത്തുവന്നിട്ടില്ല. മേയ് പതിനാലിന് ആഗോള റിലീസായി എത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പിന് പ്രേക്ഷകര്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് ശേഷം, മേയ് 22-നാണു തമിഴ് പതിപ്പ് എത്തിയത്. ആദ്യദിനം ആഗോള തലത്തില്‍ 13 കോടി രൂപ നേടി, ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ നാലാമത്തെ ആഗോള ഓപ്പണിങ് സ്വന്തമാക്കിയ ചിത്രം, ഈ വര്‍ഷം 50 കോടി ക്ലബിലെത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്.

പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.