CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 6 Seconds Ago
Breaking Now

സ്വത്ത് തര്‍ക്കത്തില്‍ പിതാവിന് അനുകൂല വിധി; പിന്നാലെ പിതാവിനെ കുത്തിക്കൊലപ്പെടുത്തി

നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവ് പ്രകാരം സ്വത്തിന്റെ കൈവശാവകാശം ജാഫറിനായിരുന്നു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി മകന്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. 84-കാരനായ ജാഫര്‍ കമറുദ്ദീന്‍ പട്ടേലാണ് മരിച്ചത്. വര്‍ഷങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവ് പ്രകാരം സ്വത്തിന്റെ കൈവശാവകാശം ജാഫറിനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പിതാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും പൊലീസ് സംഘവും ചേര്‍ന്ന് സ്വത്തിന്റെ കൈവശാവകാശം ജാഫര്‍ പട്ടേലിന് ഔദ്യോഗികമായി കൈമാറി. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉദ്യോഗസ്ഥരും പൊലീസുകാരും വീടിന് പുറത്തേക്ക് പോയിരുന്നു.

ജാഫര്‍ പട്ടേല്‍ വീട്ടിനുള്ളിലേക്ക് കടക്കുന്നതിനിടെയാണ് അബ്ദുല്‍ റഹ്‌മാന്‍ ആക്രമിച്ചത്. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെ പൊലീസ് സംഘം തിരിച്ചെത്തിയെങ്കിലും പ്രതി ഇതിനോടകം രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജാഫര്‍ പട്ടേല്‍ മരിച്ചു. മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.