CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 41 Seconds Ago
Breaking Now

'അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം'മാസ് ഡയലോഗില്‍ കോടതിക്കുള്ളില്‍ റീല്‍ ചിത്രീകരണം ; കാപ്പാ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പൊതുസമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധമാണ് റീലെന്ന് പൊലീസ് പ്രതികരിച്ചു.

കാപ്പാ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളില്‍ റീല്‍ ചിത്രീകരണം. കൊല്ലം അഡീഷണല്‍ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം. 'അക്ഷയ് പാരിപ്പള്ളി' എന്ന അക്കൗണ്ട് വഴിയാണ് റീല്‍ പുറത്ത് വിട്ടത്.

പൊതുസമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധമാണ് റീലെന്ന് പൊലീസ് പ്രതികരിച്ചു. പൊതുസേവകരെ ഭീഷണിപ്പെടുത്തുന്ന സംഭാഷണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം' എന്ന സിനിമാ ഡയലോഗിലാണ് റീല്‍ തുടങ്ങുന്നത്.

കോടതിയുടെ വിചാരണക്കൂട്ടില്‍ നില്‍ക്കുന്നതും കോടതിക്ക് പുറത്തേക്ക് വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.