CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 35 Seconds Ago
Breaking Now

'ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചിരുന്നു'; മര്‍ദ്ദിച്ചതായി സമ്മതിച്ച് ശരണ്‍, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

കുടുംബാംഗങ്ങള്‍ക്ക് ആദിത്യയെക്കുറിച്ച് ശരണ്‍ മോശം സന്ദേശം അയച്ചിരുന്നു. ഇതും ആദിത്യ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.

ജീവനൊടുക്കിയ മൊകേരി വള്ളങ്ങാട് സ്വദേശിയായ അധ്യാപിക ആദിത്യയെ മര്‍ദ്ദിച്ചെന്ന് സമ്മതിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരണ്‍. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുടുംബാംഗങ്ങള്‍ക്ക് ആദിത്യയെക്കുറിച്ച് ശരണ്‍ മോശം സന്ദേശം അയച്ചിരുന്നു. ഇതും ആദിത്യ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗെസ്റ്റ് അധ്യാപികയായിരുന്ന ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ആദിത്യയെ കാമുകന്‍ ഈമാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍വെച്ച് മര്‍ദ്ദിച്ചെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും അമ്മ ഉദയ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരണില്‍ നിന്നും ആദിത്യ ശാരീരികവും മാനസികവുമായ ആക്രമണം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ശരണ്‍ ഒളിവിലായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.