
















ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന , മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ ഗുരുവായൂര്‍ വാസുദേവന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജന്‍ - 07576492822
ശാലിനി രവി - 07529394745