CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 33 Seconds Ago
Breaking Now

ലണ്ടനിലെ ട്രെയിനില്‍ യുവാവിനെ മര്‍ദ്ദിച്ച ആക്രമിയെ യാത്രക്കാര്‍ തടഞ്ഞു ; മാപ്പു പറയിപ്പിച്ച് പുറത്തിറക്കി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലണ്ടനിലെ എലിസബത്ത് ലൈന്‍ ട്രെയിനില്‍ സഹയാത്രികനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത അക്രമിയെ മറ്റ് യാത്രികര്‍ ചേര്‍ന്നു നേരിട്ടു. ആക്രമണത്തിനിരയായ യാത്രക്കാരനോട് മാപ്പു പറയിപ്പിച്ച ശേഷം ഇയാളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫോറസ്റ്റ് ഗേറ്റില്‍ നിന്ന് സെന്‍ട്രല്‍ ലണ്ടനിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ട്രെയിനിലാണ് സംഭവം.കൂളിങ് ഗ്ലാസ് ധരിച്ചിരുന്ന ഒരാള്‍ മുന്നില്‍ നിന്നിരുന്ന യുവാവിനോട് വഴിമാറാന്‍ ആവശ്യപ്പെട്ട ശേഷം മുഖത്തടിക്കുകയായിരുന്നു. ട്രെയിനില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നിട്ടും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ആക്രമണത്തിന് പിന്നാലെ ഇയാള്‍ നടന്നുപോകാന്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ തടഞ്ഞു. എന്തിനാണ് ഇയാളെ അടിച്ചത്. എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ' എന്റെ വഴിയില്‍ നിന്നതുകൊണ്ടെന്നായിരുന്നു മറുപടി.ഇതോടെ യാത്രക്കാര്‍ ശക്തമായി പ്രതിഷേധിക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ഇയാള്‍ മാപ്പു പറഞ്ഞെങ്കിലും പിന്നീട് വീണ്ടും അസഭ്യം വിളിച്ച ശേഷം സ്ട്രീറ്റ്‌ഫോര്‍ഡ് സ്‌റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.