CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 26 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷം ജൂലൈ 5, 6 തീയതികളില്‍

യുകെയിലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ പരി. കന്യകാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷം ജൂലൈ 5, 6 തീയതികളില്‍ നടക്കും. 

ജൂലൈ 5-ന് ഉച്ചയ്ക്ക് 2.45-ന് കൊടിയേറ്റവും തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് വൈകിട്ട് 3 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. 4.45-ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നേതൃത്വം വഹിക്കും.

ജൂലൈ 6-ന്, മരിച്ചവരുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തിരുന്നാളിന് ഒരുക്കമായിട്ടുള്ള നോവേന ജൂണ്‍ 26 മുതല്‍ ആരംഭിക്കും. ഏല്ലാവരേയും തിരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്വസ്ഥം തേടി അനുഗ്രഹം നേടാനായി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ കൈക്കാരന്മാരായ ഷാജി ജോസഫ്, ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് എന്നിവര്‍ സ്വാഗതം ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.