CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 34 Seconds Ago
Breaking Now

ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഓ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി

പീറ്റര്‍ബൊറോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു.കെ) - കേരള ചാപ്റ്റര്‍  പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും 'മധുരം മലയാളം' പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. മറിയ ഉമ്മന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

പീറ്റര്‍ബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കല്‍ നന്ദിയും അര്‍പ്പിച്ചു. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പീറ്റര്‍ബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്ക് ഡോ. മറിയ ഉമ്മന്‍ മെമ്പര്‍ഷിപ്പ് ഫോമുകള്‍ വിതരണം ചെയ്തു. പൊതുപ്രവര്‍ത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മലയാള ഭാഷ പഠിപ്പിക്കുന്ന 'മധുരം മലയാളം' പദ്ധതിക്ക് നേതൃത്വം നല്‍കിയ അധ്യാപകനും സെന്റ് മേരീസ് അക്കാദമി ഡയറക്ടറുമായ സോജു തോമസിനെ ഡോ. മറിയ ഉമ്മന്‍ ആദരിച്ചു. മാതൃഭാഷയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങില്‍ പ്രത്യേകം പ്രശംസിച്ചു.

യു കെയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ വിഷയങ്ങളും ഐ ഒ സി (യു.കെ) - കേരള ചാപ്റ്ററിന്റെ ഭാവി കര്‍മ്മപദ്ധതികളും ഉള്‍ക്കൊള്ളുന്ന പ്രോജക്ട് റിപ്പോര്‍ട്ട് സോജു തോമസ് കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് കൈമാറി.

പീറ്റര്‍ബോറോ യൂണിറ്റ് ഭാരവാഹികളായ ദിനു എബ്രഹാം, ജെനു എബ്രഹാം, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

 

 

റോമി കുര്യാക്കോസ്

 




കൂടുതല്‍വാര്‍ത്തകള്‍.