CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 19 Minutes 49 Seconds Ago
Breaking Now

ഡോ. മറിയ ഉമ്മന് ഐ ഓ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ നടക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യു കെയിലെത്തിയ ഡോ. മറിയ ഉമ്മന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ബോള്‍ട്ടണ്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്,  യൂത്ത് വിംഗ് പ്രതിനിധി സച്ചിന്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന് പൊതുസേവന-സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം 'പുതുയുഗ സംഗമം 2026'ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഓള്‍ഡ്ഹാമില്‍ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ സജ്ജമാക്കിയിരിക്കുന്ന വേദിയില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. യു ഡി എഫ് വിജയാഘോഷം, പൊതുസമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, വിവിധ പുരസ്‌കാര സമര്‍പ്പണങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

പ്രവാസി കോണ്‍ഗ്രസ് കുടുംബങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വിളിച്ചോതുന്ന ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായി 'പുതുയുഗ സംഗമം 2026' മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Venue:

St. Herberts Parish Centre 

148 Broadway, Chadderton

Oldham OL9 0JY

 

 

 

 

റോമി കുര്യാക്കോസ്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.