CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 31 Seconds Ago
Breaking Now

എനര്‍ജി പ്രൈസ് ഷോക്ക് കുടുംബങ്ങളെ തേടിയെത്തും; ഇന്നുമുതല്‍ ശരാശരി ബില്ലുകള്‍ 220 പൗണ്ട് വര്‍ദ്ധന; വരുമാനത്തിന്റെ 10% ഇന്ധനത്തിനായി നല്‍കാന്‍ നിര്‍ബന്ധിതമായി ജനം

നിലവില്‍ യുഎസ്, ഇറാന്‍ വെടിനിര്‍ത്തല്‍ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്

ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടിയായി എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധന ഇന്നുമുതല്‍ നിലവില്‍ വരും. ആഗോള ഗ്യാസ് വിപണികളിലെ ഷോക്കാണ് കുടുംബ ബജറ്റിലേക്ക് കൈമാറുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ദ്ധന നടപ്പാകുന്നതോടെ പ്രതിവര്‍ഷം 220 പൗണ്ടാണ് ബില്ലുകള്‍ ഉയരുക. 

പുതുക്കിയ പ്രൈസ് ക്യാപ്പ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്കായി പ്രതിവര്‍ഷം 1862 പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലിനായി നല്‍കേണ്ടി വരും. ഏപ്രില്‍ മാസത്തില്‍ 11.3 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചതില്‍ നിന്നുമാണ് ഈ വര്‍ദ്ധന. 

നാല് വര്‍ഷത്തിനിടെ ആദ്യമായി സമ്മറില്‍ എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്നത് വന്‍തോതില്‍ ജനങ്ങളെ ബാധിക്കുമെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലം തുടങ്ങുന്നതിന് മുന്‍പ് വരെയും എനര്‍ജി ബില്ലുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റിലെ എനര്‍ജി അനലിസ്റ്റുകള്‍ കണക്കാക്കുന്നത്. 

താപനില താഴുമ്പോള്‍ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ ആവശ്യം കൂടും. ഇതോടെ കുടുംബ ബജറ്റില്‍ ഇതിന്റെ ആഘാതം വ്യക്തമാകും. നിലവില്‍ യുഎസ്, ഇറാന്‍ വെടിനിര്‍ത്തല്‍ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 1654 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം. 




കൂടുതല്‍വാര്‍ത്തകള്‍.