CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 45 Seconds Ago
Breaking Now

കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാന്‍ യോഗം വിവാദത്തില്‍ ; കെ സുധാകരനും പങ്കെടുത്തു ; ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി കമ്മിഷണര്‍

യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ബാറില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ഇന്നലെ തന്നെ പിടിയിലാകുകയും ചെയ്തു.

ഓപ്പറേഷന്‍ തൂഫാന് പൊലീസ് മാത്രമല്ല കൈകാര്യം ചെയ്യാന്‍ കഴിവുള്ള ' ഗുണ്ടകളും വേണമത്രെ ! കൊച്ചിയിലെ വിവാദ തൂഫാന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുന്‍ ഡിസിസി അംഗവുമായ സുഹൈല്‍ ഷാജഹാന്റെ വിശദീകരണമാണിത്. ഗുണ്ടകളെന്ന് പറഞ്ഞ് ആരേയും മാറ്റി നിര്‍ത്തില്ലെന്നും അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലഹരിക്കെതിരെ പോരാടാന്‍ അവര്‍ക്കിനി ഒരു അവസരം ലഭിക്കില്ലെന്നുമാണ് സുഹൈല്‍ പറയുന്നത്.

വിവാദ യോഗത്തില്‍ കെ സുധാകരനും പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ബാറില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ഇന്നലെ തന്നെ പിടിയിലാകുകയും ചെയ്തു.

അതിനിടെ കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാന്‍ യോഗം സ്വകാര്യ പരിപാടിയെന്നാണ് കൊച്ചി കമ്മിഷണര്‍ പറയുന്നത്. ഗുണ്ടകളുടെ സഹായം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.