CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 54 Seconds Ago
Breaking Now

സീറോമലബാര്‍ വാത്സിങ്ങ്ഹാം തീര്‍ത്ഥാടനത്തിന് ഇനി രണ്ടാഴ്ച്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍; റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും; പ്രസുദേന്തിമാരാകുവാനും അവസരം

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം  മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച.  ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീര്‍ത്ഥാടനത്തില്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്     മരിയന്‍ സന്ദേശം നല്‍കും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തില്‍, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം  മുന്‍വര്‍ഷങ്ങളിലെ പോലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള  സൗകര്യങ്ങള്‍ ക്രമീകരിക്കുകയും, അലങ്കാരങ്ങളും, തിരുന്നാള്‍ ഒരുക്കങ്ങളും നടത്തുകയും ചെയ്യും.  തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങള്‍ കേന്ദ്രീകരിച്ച്  മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്ന കേംബ്രിഡ്ജ്  റീജണല്‍ സീറോമലബാര്‍ സമൂഹമാണ് തീര്‍ത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

 

വാത്സിങ്ഹാം തീര്‍ത്ഥാടനത്തില്‍ പ്രസുദേന്തിമാരായി പങ്കുചേരുവാന്‍ ഉള്ള അനുഗ്രഹീത അവസരം  ഉപയോഗിക്കുവാന്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്‌ലയറിലെ QR-CODE സ്‌കാന്‍ ചെയ്തു രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം  തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ  വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും, പുണ്യഭുമിയുമാണ്.  

 

വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

 

വാത്സിങ്ഹാം തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങളിലും, ശുശ്രൂഷകളിലും  പങ്കു ചേര്‍ന്ന് മാതൃമാദ്ധ്യസ്ഥതയില്‍ ദൈവീക കൃപാകള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും, ഉദ്ദിഷ്ഠ കാര്യ സാഫല്യത്തിനും,  പ്രാര്‍ത്ഥനാ നിറവില്‍ ആയിരിക്കുവാന്‍    തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍  വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

 

തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

9:30 AM - സപ്രാ, ആരാധന

10:15 - മരിയന്‍ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)

11:00 - കൊടിയേറ്റ്

12:00 - പ്രസുദേന്തി വാഴിയ്ക്കല്‍ .

12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.

13:45 - ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന- മാര്‍ ജോസഫ് സ്രാമ്പിക്കല്‍.  

15:45 - നന്ദി പ്രകാശനം

 

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady

Walshingham, Houghton St. Giles

Norfolk,NR22 6AL

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.