CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 24 Seconds Ago
Breaking Now

മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു ; ജോബിന്‍ ജോസിന്റെ മരണ വാര്‍ത്തയില്‍ വേദനയോടെ യുകെ മലയാളികള്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

യുകെയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബ സമേതം ഓസ്‌ട്രേലിയയിലെ ബണ്‍ബറിയിലേക്ക് ജോബിന്‍ ജോസും കുടുംബവും താമസം മാറിയത്. ഇപ്പോഴിതാ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസിന്റെ (42) മരണ വാര്‍ത്തയാണ് യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്നത്. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ സംഘം ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബിന്‍ ജോസിന്റെ വേര്‍പാട് ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തിനൊപ്പം യുകെ മലയാളികള്‍ക്കും വേദനയാകുകയാണ്.

ഭാര്യ കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബണ്‍ബറി ആശുപത്രിയില്‍ നഴ്‌സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍.

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.