CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 25 Seconds Ago
Breaking Now

ഹോര്‍മുസില്‍ ചരക്കുകപ്പലിനെ അക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിക്ക് യുഎസ്; ശ്വാസം അടക്കിപ്പിടിച്ച് ഗള്‍ഫ് മേഖല; കുവൈത്ത്, ബഹ്‌റിന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ എമര്‍ജന്‍സി സുരക്ഷാ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍; കടലിടുക്ക് വീണ്ടും അടച്ചു

ഇറാന്‍ മോശം തെരഞ്ഞെടുപ്പാണ് നടത്തിയത്, ഇതിന് അവര്‍ വില നല്‍കേണ്ടിവരും, യുഎസ് വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ഹോര്‍മുസ് കടലിടുക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടയ്ക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 140 കേന്ദ്രങ്ങളില്‍ അക്രമം നടത്തി അമേരിക്ക. പുതിയ സംഭവവികാസങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ച് ആശങ്കയോടെ നോക്കിക്കാണുകയാണ് മിഡില്‍ ഈസ്റ്റ് മേഖല. യുഎസിന്റെ അക്രമങ്ങള്‍ക്ക് അവരുടെ സഖ്യകക്ഷികളായ ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങള്‍ക്ക് നേരെ മിസൈല്‍ അക്രമം നടത്തിയാണ് ഇറാന്‍ പ്രതികരിച്ചത്. 

ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ എയര്‍ ഡിഫന്‍സ് സിസ്റ്റം വീണ്ടും ആക്ടിവേറ്റ് ചെയ്തു. വ്യോമസുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ എമര്‍ജന്‍സി മുന്നറിയിപ്പുകളും പുറത്തുവരുന്നുണ്ട്. യുഎസ്-ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് പടരുമെന്നാണ് ആശങ്ക. തങ്ങള്‍ക്ക് നേരെ എത്തിയ മിസൈല്‍ തടുത്തതായി യുഎഇ വ്യക്തമാക്കി. കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഡ്രോണ്‍ അക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ വെളിപ്പെടുത്തി. 

ബഹ്‌റിനില്‍ ദേശീയ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖത്തറില്‍ വലിയ ശബ്ദത്തിലുള്ള സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദെയ്ഡ് എയര്‍ ബേസില്‍ യുദ്ധവിമാന മെയിന്റനന്‍സ് സെന്ററും, ഒരു കമാന്‍ഡ് & കണ്‍ട്രോള്‍ സംവിധാനവും അക്രമിച്ചെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. 

ഇറാന്‍ മോശം തെരഞ്ഞെടുപ്പാണ് നടത്തിയത്, ഇതിന് അവര്‍ വില നല്‍കേണ്ടിവരും, യുഎസ് വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നത് ആഗോള തലത്തില്‍ ആശങ്ക സമ്മാനിക്കുന്ന വിഷയം കൂടിയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ എണ്ണവില താഴ്ന്നത് ആശ്വാസമായി ഇരിക്കവെയാണ് കരാര്‍ അവസാനിച്ചതായി ഇരുരാജ്യങ്ങളും നിലപാട് എടുത്തത്. അമേരിക്കന്‍ പ്രസിഡന്റിന്റെ കൊലപ്പെടുത്താന്‍ ഇറാന്‍ പദ്ധതിയൊരുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ട്രംപ് ഇറാനെതിരെ അക്രമം ആരംഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.