
















ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പലപ്പോളും ഈ സ്വപ്‌നം അസാധ്യമായി തോന്നാറുണ്ട്. എന്നാല്‍ ചെറിയ ഡെപ്പോസിറ്റും, ചിലപ്പോള്‍ യാതൊരു ഡെപ്പോസിറ്റും കൂടാതെ ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് ഡീലുകളുടെ എണ്ണം കൂടിയതോടെ ധൈര്യപൂര്‍വ്വം വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം വര്‍ദ്ധിക്കുകയാണ്.
പ്രോപ്പര്‍ട്ടി വാല്യൂവിന്റെ 100 ശതമാനവും കടമെടുക്കാന്‍ സാധിക്കുന്ന ഡീലാണ് ഇപ്പോള്‍ മെട്രോ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 2008 സാമ്പത്തിക പ്രതിസന്ധി വരെ സാധാരണമായിരുന്ന 100% വരെയുള്ള ഹോം ലോണുകളാണ് ഇപ്പോള്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നത്.
5000 പൗണ്ട് മാത്രം മിനിമം ഡെപ്പോസിറ്റുള്ള ഫസ്റ്റ് ടൈം ബയര്‍ മോര്‍ട്ട്‌ഗേജ് നേരത്തെ ലോയ്ഡ്‌സും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും അഫോര്‍ഡബിലിറ്റി നിയമങ്ങള്‍ ഇളവ് ചെയ്യുന്നു. ഇതാണ് ഇത്തരം മോര്‍ട്ട്‌ഗേജ് ഡീലുകളുടെ പിറവിക്ക് കാരണവും.
ലോയ്ഡ്‌സിന്റെ 5000 പൗണ്ട് ഡെപ്പോസിറ്റിലുള്ള ഡീലിന് അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ പലിശ 5.89 ശതമാനമാണ്. എന്നാല്‍ ഇത് 300,000 പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്കാണ് ലബ്യമാക്കുന്നത്. ഹാലിഫാക്‌സ് വഴിയും, മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ വഴിയും ഈ ഡീല്‍ ലഭ്യമാണ്.
സാന്‍ടാന്‍ഡറിന്റെ 98% നല്‍കുന്ന ഹോം ലോണ്‍ 5 ഇയര്‍ ഫിക്‌സഡ് നിരക്ക് 5.49 ശതമാനത്തിലാണ്. ഇതില്‍ 10,000 പൗണ്ട് മിനിമം ഡെപ്പോസിറ്റും, 500,000 പൗണ്ട് വരെ കടമെടുക്കാനും സാധിക്കും.
സ്‌കിപ്ടണ്‍, യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റികള്‍ക്ക് 100%, 99% നല്‍കുന്ന ഡീലുകള്‍ ലഭ്യമാണ്. സ്‌കിപ്ടണ്‍ നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കാണ് ലഭിക്കുന്നത്. 600,000 പൗണ്ട് വരെ കടമെടുക്കാം. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് 5.55 ശതമാനത്തിലാണ് ആരംഭിക്കുന്നത്.
യോര്‍ക്ക്ഷയറിന്റെ ഡീല്‍ അഞ്ച് വര്‍ഷ ഫിക്‌സഡ് 6.44 ശതമാനത്തില്‍ പരമാവധി ലോണ്‍ 495,000 പൗണ്ട് വരെയാണ് ലോണ്‍ കിട്ടുക. അതേസമയം ഡെപ്പോസിറ്റ് 10 ശതമാനത്തില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മികച്ച നിരക്ക് കുറഞ്ഞ ഡീലുകള്‍ വിപണിയിലുണ്ട്.