CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 57 Seconds Ago
Breaking Now

ഉയരുന്ന എണ്ണ വിലകള്‍, കൈയ്യാലപ്പുറത്തെ തേങ്ങയായി പലിശ നിരക്കുകള്‍! അടുത്ത കാലത്തൊന്നും സ്ഥിരത പ്രതീക്ഷിക്കേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്

എനര്‍ജി വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും

ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയുടെ ചങ്കുതകര്‍ത്ത് പലിശ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത തെളിയുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ വീണ്ടും തലയുയര്‍ത്തിയതോടെ സമീപകാല ഭാവിയില്‍ അനിശ്ചിതാവസ്ഥ തുടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ നല്‍കിയ മുന്നറിയിപ്പാണ് ആശങ്കയായി മാറുന്നത്. 

ലോകത്തിന് ആശ്വാസമായി മാറിയ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് ആയുസ്സ് തീരെ കുറവായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി. 

മാസങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷം യുഎസും, ഇറാനും സാധാരണ നിലയിലേക്ക് മടങ്ങാന്‍ സമാധാന കരാര്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷകള്‍ ഇപ്പോള്‍ അസ്തമിച്ച മട്ടാണ്. ഇതോടെ എണ്ണ വില വീണ്ടും ഉയരുകയാണ്. മാസത്തിന്റെ ആദ്യം 70 ഡോളറിലുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 87 ഡോളര്‍ കടന്നു. 160 ഡോളര്‍ വരെ വില ഉയരാമെന്നാണ് ഇക്കണോമിസ്റ്റുകള്‍ ഭയക്കുന്നത്. 

എനര്‍ജി വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. ഇത് യുകെ വിപണിയില്‍ സാരമായി പ്രതിഫലിക്കുകയും ചെയ്യും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക കൂടി ചെയ്താല്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഡീലുകളുടെ നിരക്കും ഉയരും. യുദ്ധം ആരംഭിച്ചത് മുതല്‍ ചെറിയ തോതില്‍ മോര്‍ട്ട്‌ഗേജ് ഡീല്‍ നിരക്കുകള്‍ വര്‍ദ്ധിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.