CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 36 Seconds Ago
Breaking Now

ഇംഗ്ലണ്ടിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയത് ക്ഷമിക്കാം, പക്ഷെ കളിക്കളത്തിലെ അര്‍ജന്റീനയുടെ 'രാഷ്ട്രീയക്കളി' ക്ഷമിക്കണോ? ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് തങ്ങളുടേതെന്ന് ബാനര്‍ ഉയര്‍ത്തി കളിക്കാര്‍; നിയമം തെറ്റിച്ച താരങ്ങളെ ശിക്ഷിക്കുമോ?

ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കൈയിലുണ്ടായിരുന്ന ബാനറാണ് അര്‍ജന്റീനയുടെ താരങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിച്ചത്

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച അര്‍ജന്റീനിയന്‍ താരങ്ങള്‍ മൈതാനത്തേക്ക് രാഷ്ട്രീയം എത്തിച്ചതാണ് ആവശ്യത്തിന് കാരണമാകുന്നത്. 

ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് തങ്ങളുടേതാണെന്ന വാദിക്കുന്ന ബാനര്‍ മത്സരത്തിന് ശേഷം ഉയര്‍ത്തിയതോടെയാണ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നത്. ടോട്ടനാം ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യന്‍ റൊമേറോ, മുന്‍ സ്പര്‍സ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവരും വിവാദ രാഷ്ട്രീയ ബാനര്‍ ഉയര്‍ത്തിയ കൂട്ടത്തിലുണ്ടായിരുന്നു. 

1982-ല്‍ അര്‍ജന്റീനയോട് യുദ്ധം ചെയ്താണ് യുകെ സൈന്യം ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് തിരിച്ചുപിടിച്ചത്. അറുനൂറിലേറെ അര്‍ജന്റീനക്കാരും, 255 ബ്രിട്ടീഷുകാരും കൊലപ്പെട്ട യുദ്ധവും, ദ്വീപിന്റെ അവകാശവും പറഞ്ഞ് ഇപ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയാണ്. 

ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കൈയിലുണ്ടായിരുന്ന ബാനറാണ് അര്‍ജന്റീനയുടെ താരങ്ങള്‍ വാങ്ങി പ്രദര്‍ശിപ്പിച്ചത്. ലയണല്‍ മെസിയും ഇതിനൊപ്പം നൃത്തം ചെയ്തു. രാഷ്ട്രീയപരമായ ഒരു ചിഹ്നവും സ്റ്റേഡിയത്തില്‍ കാണിക്കരുതെന്നാണ് ഫിഫ ചട്ടം. സംഭവം അച്ചടക്ക നടപടിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പിഴ മാത്രം ഈടാക്കാതെ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇംഗ്ലീഷ് ആരാധകര്‍ ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിക്കുന്ന താരങ്ങള്‍ക്കെതിരെ ഇവിടെ നടപടി വേണമെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.