CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 5 Seconds Ago
Breaking Now

വയനാട് സ്വദേശി യുകെയില്‍ മരണമടഞ്ഞു ; അവസാനം വരെ പോരാട്ടം നടത്തി ഒടുവില്‍ വിടവാങ്ങല്‍

ഒരു വര്‍ഷം മുമ്പാണ് മനോജിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) വിടവാങ്ങി. ഒരു വര്‍ഷം മുമ്പാണ് മനോജിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.

ദീര്‍ഘകാല ചികിത്സയ്‌ക്കൊടുവില്‍ ആറുമാസം മുമ്പ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി ആരോഗ്യനില മെച്ചപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പുണ്ടായ ഗുരുതര ഇന്‍ഫെക്ഷന്‍ ആരോഗ്യനില വീണ്ടും വഷളാക്കി. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം.

അഞ്ചു വര്‍ഷം മുമ്പാണ് മനോജും ഭാര്യ ലിപരയും യുകെയിലെത്തിയത്. നോട്ടിങ്ഹാമില്‍ കുടുംബമായി താമസിച്ചിരുന്ന ഇവര്‍ക്ക് മൂന്നു വയസുള്ള മകള്‍ സിയോണയുമുണ്ട്. അച്ഛനൊപ്പം കളിച്ചു നടക്കേണ്ട കുഞ്ഞിന് ഇനി ആ കൈത്താങ്ങില്ല.

കാന്‍സറിനോട് ആത്മവിശ്വാസത്തോടെ പൊരുതിയ വ്യക്തിയാണ് മനോജ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഉറച്ചു പ്രതീക്ഷിച്ചിരിക്കേയാണ് ഇന്‍ഫെക്ഷന്‍ ബാധിച്ചത്.

വയനാട്ടിലെയും നോട്ടിങ്ഹാമിലേയും സുഹൃത്തുക്കള്‍ മനോജിന്റെ വിയോഗത്തില്‍ കടുത്ത വേദനയിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സിറോ മലബാര്‍ സഭയുടെ നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്.

സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റിയന്‍സ് ആര്‍സി ചര്‍ച്ച് ഇടവകാംഗമാണ് മനോജ്. യുകെയിലെ പൊതു ദര്‍ശനം, നാട്ടിലെ സംസ്‌കാരം എന്നിവയില്‍ തീരുമാനം എടുക്കുന്നതേയുള്ളൂ.

ഭാര്യ ലിപിക (ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ )നഴ്‌സാണ്. മകള്‍ സിയോണ

സുല്‍ത്താന്‍ബത്തേരി ഇരുളം കാവുങ്കല്‍ വീട്ടില്‍ ജോസ് കാവുങ്കല്‍, ഓമന ജോസ് എന്നിവരാണ് മനോജിന്റെ മാതാപിതാക്കള്‍.

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.