CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 38 Seconds Ago
Breaking Now

ബ്രിട്ടനിലെ സ്‌കൂളുകളിലേക്ക് മക്കളെ വിശ്വസിച്ച് അയയ്ക്കാന്‍ കഴിയാത്ത അവസ്ഥ! വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുന്ന ടീച്ചേഴ്‌സിന്റെ എണ്ണം റെക്കോര്‍ഡില്‍; 12 മാസത്തിനിടെ പുറത്തായത് 214 അധ്യാപകര്‍!

മാഞ്ചസ്റ്ററില്‍ 32-കാരി അധ്യാപിക, 16-കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവം നടന്നു.

ബ്രിട്ടനിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ പുറത്താക്കുന്ന ടീച്ചേഴ്‌സിന്റെ എണ്ണം റെക്കോര്‍ഡില്‍. 12 മാസത്തിനിടെ 214 അധ്യാപകരെയാണ് ഇത്തരം കേസുകളില്‍ പുറത്താക്കിയതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 

ഓരോ മാസവും 18 അധ്യാപകര്‍ വീതമാണ് വിലക്ക് നേരിടുന്നത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 2025/26 വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പുറമെ, ഒണ്‍ലിഫാന്‍സില്‍ നഗ്നത പ്രദര്‍ശനം, ക്ലാസില്‍ മദ്യപിച്ചെത്തല്‍ എന്നിങ്ങനെ കുറ്റങ്ങള്‍ക്കാണ് ജീവനക്കാരെ പുറത്താക്കേണ്ടി വന്നത്. 

സോഷ്യല്‍ മീഡിയയില്‍ വളര്‍ന്ന യുവതലമുറ അധ്യാപനത്തിലേക്ക് പ്രവേശിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മില്‍ മുന്‍പത്തെ പോലെ അതിര്‍വരമ്പുകളില്ലാത്തതും, അമിതസൗഹൃദത്തോടെ സന്ദേശങ്ങളും, ചിത്രങ്ങളും അയയ്ക്കുന്നതുമെല്ലാം കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ 12 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പല കേസുകളിലും അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ഡിജിറ്റല്‍ മേസേജിംഗും, സോഷ്യല്‍ മീഡിയയും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായ 32-കാരി അധ്യാപിക, മറ്റൊരു 16-കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവം നടന്നു. ആറര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കേസില്‍ അധ്യാപികയ്ക്ക് ലഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.