CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 20 Seconds Ago
Breaking Now

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; എംപ്ലോയറുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദായാല്‍ കെയര്‍ വര്‍ക്കര്‍മാര്‍ എന്ത് ചെയ്യണം? എംപ്ലോയറുടെ ലൈസന്‍ പോകുന്നത് കെയര്‍ വര്‍ക്കര്‍മാരുടെ ഇമിഗ്രേഷന്‍ യാത്രയെ എങ്ങനെ ബാധിക്കും?

തൊഴില്‍ നഷ്ടം, ശമ്പളം കിട്ടാത്ത അവസ്ഥ എന്നിവ നേരിടുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക പിന്തുണയ്ക്കുള്ള സഹായവും വകുപ്പ് ലഭ്യമാക്കുന്നുണ്ട്

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഷനും, പിന്‍വലിക്കലും എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതായി ഹോം ഓഫീസ്. 2026-ന്റെ ആദ്യ പാദത്തില്‍ 1712 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും, 1545 ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി കണക്കുകള്‍ സ്ഥിരീകരിച്ചു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കെയര്‍ മേഖലയാണ്. സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് നഷ്ടമാകുന്നത് യുകെയിലെ കെയര്‍ ജോലിക്കാരുടെ ഇമിഗ്രേഷന്‍ ഭാവിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

കെയര്‍ പ്രൊവൈഡറുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കുന്നത് എല്ലാ സ്‌പോണ്‍സേഡ് കെയര്‍ വര്‍ക്കര്‍മാരെയും നേരിട്ട് ബാധിക്കും. ഇതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് തനിയെ അസാധുവാകും. ഇത് സംബന്ധിച്ച അറിയിപ്പില്‍ നിലവിലെ വിസ കാലാവധിയില്‍ ജോലി തുടരാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാതെ വരുന്നതാണ് ആശങ്കയാകുന്നത്. 

ഇത്തരത്തില്‍ സ്‌പോണ്‍സറുടെ ലൈസന്‍സ് റദ്ദായാല്‍ 60 ദിവസത്തിനകം മറ്റൊരു  സ്‌പോണ്‍സര്‍ഷിപ്പിലേക്കോ, പുതിയ വിസ കാറ്റഗറിയിലേക്കോ മാറാന്‍ കഴിയണം. ഈ അവസ്ഥ നേരിടുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ജോലിക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണ ലഭ്യമാണ്. ഇവരില്‍ നിന്നും വിസ സ്റ്റാറ്റസ്, എംപ്ലോയ്‌മെന്റ് അവകാശങ്ങള്‍ എന്നിവയെ കുറിച്ച് അറിയാനും, പുതിയ എംപ്ലോയറെ തിരയാനും സഹായം ലഭിക്കും. 

തൊഴില്‍ നഷ്ടം, ശമ്പളം കിട്ടാത്ത അവസ്ഥ എന്നിവ നേരിടുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക പിന്തുണയ്ക്കുള്ള സഹായവും വകുപ്പ് ലഭ്യമാക്കുന്നുണ്ട്. ഇതിനായി പ്രാദേശിക പാര്‍ട്ണര്‍ഷിപ്പില്‍ സഹായം തേടി ഇമെയില്‍ അയയ്ക്കണം. പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍, നിലവിലെ സ്‌പോണ്‍സറുടെ പേര് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണം. 




കൂടുതല്‍വാര്‍ത്തകള്‍.