CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 37 Seconds Ago
Breaking Now

വിഎസ് അനുസ്മരണം, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി ദേശാഭിമാനി; വാരാന്ത പതിപ്പ് ഇല്ലാതെ പത്രം

ഒന്നാം ചരമ വാര്‍ഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളില്‍ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാര്‍ട്ടി പത്രം ഇറങ്ങിയത്.

വിഎസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഒന്നാം ചരമ വാര്‍ഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളില്‍ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാര്‍ട്ടി പത്രം ഇറങ്ങിയത്. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെവി സുധാകരന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. എല്ലാ ഞായറാഴ്ച്ചകളിലും വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാല്‍ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. കൂടാതെ സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തില്‍ അറിയിപ്പ് നല്‍കുകയായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.