CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 3 Seconds Ago
Breaking Now

ബ്രിട്ടീഷുകാരിയുടെ കൊലപാതകത്തിലും 'ദൃശ്യം' മോഡല്‍; ഏതന്‍സില്‍ 38-കാരിയുടെ മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്‌കെയ്‌സില്‍; ജീവന്‍ നഷ്ടമായ ശേഷം അജ്ഞാതന്‍ ഫോണ്‍ ഉപയോഗം തുടര്‍ന്നത് തെറ്റിദ്ധരിപ്പിക്കാന്‍

കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഫോണ്‍ സ്വിച്ച് ഓഫായത്

ദൃശ്യം സിനിമ ഇറങ്ങിയ ശേഷം കേരളത്തിലെ പല ഭാഗത്തും നടന്ന കൊലപാതകങ്ങളെ ദൃശ്യം മോഡല്‍ കൊലകളെന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ബ്രിട്ടീഷുകാരിയുടെ കൊലപാതകമാണ് ദൃശ്യം മോഡല്‍ എന്ന വിധത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

കൊല്ലപ്പെട്ട ബ്രിട്ടീഷുകാരിയുടെ മൊബൈല്‍ ഫോണ്‍ ദിവസങ്ങളോളം ഉപയോഗിച്ച് ഇവര്‍ മരിച്ചില്ലെന്ന് വരുത്തുകയാണ് അജ്ഞാതന്‍ ചെയ്തത്. 38-കാരി എലിസബത്ത് റോസിന്റെ മൃതദേഹം ഗ്രീസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. 

സംഭവത്തില്‍ ഇന്റര്‍പോള്‍ അന്വേഷണം നടക്കുന്നുണ്ട്. ജൂണ്‍ 26ന് ഗ്രീക്ക് തലസ്ഥാനത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തങ്ങാനായി എഡിന്‍ബര്‍ഗില്‍ നിന്നും യാത്ര തിരിച്ചതായിരുന്നു എലിസബത്ത്. ജൂലൈ 15 വരെ ഇവരെ കുറിച്ച് വിവരമുണ്ടായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒരു ഭവനരഹിതനാണ് കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. 

ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് യുവതി കൊലപ്പെട്ടതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ മരണശേഷവും എലിസബത്തിന്റെ ഫോണ്‍ ആക്ടീവായിരുന്നുവെന്നതാണ് കേസിലെ പ്രധാന വിഷയം. ഫോണില്‍ നിന്നും സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചത് വ്യക്തി ജീവനോടെ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് സംശയിക്കുന്നത്. 

കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഫോണ്‍ സ്വിച്ച് ഓഫായത്. ഗ്രീസിലെ ബ്രിട്ടീഷ് എംബസിയും കേസിനെ കുറിച്ച് പരിശോധിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.