CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 35 Seconds Ago
Breaking Now

യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശകരമായ സമാപ്തി ; ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ഹീലിയും എംപി ഡീന്‍ കുര്യാക്കോസും മറ്റ് വിശിഷ്ടാതിഥികളും വേദിയെ ധന്യമാക്കി ; കാഴ്ചക്കാരായി എത്തിയത് പതിനായിരക്കണക്കിന് പേര്‍

ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലി പതാക ഉയര്‍ത്തി വള്ളംകളി ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തു.

റോതര്‍ഹാമിലെ മാന്‍വേഴ്‌സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരള പൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം പൂര്‍ത്തിയായി.  ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലി പതാക ഉയര്‍ത്തി വള്ളംകളി ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തു.

ബ്രിട്ടീഷ് ചാന്‍സലര്‍ക്കൊപ്പം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡീന്‍ കുര്യാക്കോസ് എംപി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.

80 ഇന്ത്യന്‍ ദേശീയ പതാകകളും ഇന്ത്യന്‍ സംസ്‌കാരം കൂട്ടിയിണക്കുന്ന കലാരൂപങ്ങളും ഒക്കെയായി വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഏറെ ശ്രദ്ധേയമായി.

പതിനായിരക്കണക്കിന് പേരാണ് മാന്‍വേഴ്‌സ് തടാകത്തില്‍ ഒത്തുകൂടിയിരിക്കുന്നത്.

മെഗാ തിരുവാതിര, യുക്മ ഓണച്ചന്തം മലയാളി സുന്ദരി എന്നിവയ്‌ക്കൊപ്പം കളേഴ്‌സ് ഓഫ് ഇന്ത്യയും ഒക്കെയായി ആവേശം നിറഞ്ഞ കാഴ്ചകളാണ് യുക്മ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ 80ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയില്‍ 80 പ്രതിഭാധരരായ കലാകാരന്മാര്‍ അശ്വതി രാഘവന്റെ നേതൃത്വത്തില്‍ വേദിയില്‍ അണിനിരന്ന പരിപാടിയാണ് കളേഴ്‌സ് ഓഫ് ഇന്ത്യ.

ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് എംപി ആദ്യ ടിമിന്റെ ക്യാപ്റ്റനായ രാജു ചാക്കോയ്ക്ക് ആദ്യ തുഴ കൈമാറി. 27 ടീമുകളാണ് ജലോത്സവത്തില്‍ മത്സരിക്കുക.

പൊതു സമ്മേളനം ഡീന്‍കുര്യാക്കോസ് എംപി ഉത്ഘാടനം ചെയ്തു. വൈകീട്ട് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിക്കുന്നതും ഡീന്‍ കുര്യാക്കോസ് എംപിയായിരിക്കും.

സെലിബ്രിറ്റി അതിഥിയായ നടി സനുഷയും ഉടന്‍ പരിപാടിയുടെ ഭാഗമാകും.

കുട്ടികള്‍ക്കായി ഇക്കുറി കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്. മാന്‍വേഴ്‌സ് ലേക്ക് ഉത്സവ ലഹരിയിലാണ്. യുകെ മലയാളികള്‍ ഒരാഘോഷ നിറവിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.