CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 45 Seconds Ago
Breaking Now

ഓടയില്‍ മണ്ണുമാന്തിയ 18കാരന് കിട്ടിയത് 9 ദശലക്ഷം യൂറോയുടെ സ്വര്‍ണനിധി

ഇഷ്ടികകൊണ്ട് നിര്‍മിച്ച ഒരു അറയ്ക്കുള്ളില്‍ ബാഗിലായിരുന്നു സ്വര്‍ണനിധി സൂക്ഷിച്ചിരുന്നത്.

 മലിനജലം ഒഴുകിപ്പോകുന്നതിനായി ഓടയില്‍ മണ്ണുമാന്തുന്നതിനിടെ 18കാരന് ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണനിധി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വിദ്യാര്‍ഥിയായ കോബിനും സംഘത്തിനുമാണ് ഏകദേശം 9 ദശലക്ഷം യൂറോ (ഏകദേശം 85.90 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണം ലഭിച്ചത്.ആദ്യം ഒരു യൂറോയുടെ നാണയമാണ് കോബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ കുഴിച്ചുനോക്കിയപ്പോഴാണ് സ്വര്‍ണക്കട്ടികളും സ്വര്‍ണകഷ്ണങ്ങളും നമ്പര്‍ പതിച്ച ബുള്ളിയന്‍ ബാറുകളും കണ്ടെത്തിയത്. ഇഷ്ടികകൊണ്ട് നിര്‍മിച്ച ഒരു അറയ്ക്കുള്ളില്‍ ബാഗിലായിരുന്നു സ്വര്‍ണനിധി സൂക്ഷിച്ചിരുന്നത്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രൂവറി ഉടമയായ തിയോഫിലസ് വാന്‍ ആഷെയ്ക്കായി നിര്‍മിച്ച ഒരു വില്ലയുടെ അടിയിലാണ് നിധിശേഖരം കണ്ടെത്തിയത്. ആരോ മനഃപൂര്‍വം ഒളിപ്പിച്ചുവച്ചതുപോലെയായിരുന്നു നിധിയുടെ സ്ഥിതിയെന്നും കോബും സംഘവും പറഞ്ഞു.

നിധി കണ്ടെത്തിയതിനു പിന്നാലെ പൊലീസെത്തി സ്വര്‍ണം ബ്രസ്സല്‍സിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണം മോഷണ മുതലാണോ, അതോ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തിലൂടെ ലഭിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ ആദ്യം പരിശോധിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്വര്‍ണനിധി അധികൃതരുടെ സുരക്ഷിത സംരക്ഷണത്തിലായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.