CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 2 Seconds Ago
Breaking Now

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ ഒഴുകിയെത്തിയ ബാങ്ക് സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 57 ലക്ഷം കവര്‍ന്നു; 29 പേര്‍ പിടിയില്‍

നദിക്കരയില്‍ കണ്ടെത്തിയ സേഫ് നാട്ടുകാര്‍ കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന പണം എടുത്തുമാറ്റിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നേപ്പാളില്‍ ആഞ്ഞടിച്ച മിന്നല്‍ പ്രളയത്തില്‍ ഒഴുകിയെത്തിയ ബാങ്ക് സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 57 ലക്ഷം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.റസുവയിലെ ഭോട്ടെകോശി പ്രദേശത്തുനിന്നുള്ള പ്രളയജലമാണ് സേഫ് ഒഴുക്കിക്കൊണ്ടുപോയത്. പിന്നീട് ധാഡിംഗിലെ ഗല്‍ഛി റൂറല്‍ മുനിസിപ്പാലിറ്റി-4 ലെ ബെല്‍ഖുഖോലയ്ക്ക് സമീപമുള്ള ത്രിശൂലി നദിക്കരയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

നദിക്കരയില്‍ കണ്ടെത്തിയ സേഫ് നാട്ടുകാര്‍ കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന പണം എടുത്തുമാറ്റിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചിലും പ്രാഥമിക അന്വേഷണവും നടത്തി. കസ്റ്റഡിയിലെടുത്ത വ്യക്തികളില്‍ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ) പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 19 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് കസ്റ്റഡിയിലെടുത്ത 29 പേരും.

കസ്റ്റഡിയിലായവരില്‍ ഭൂരിഭാഗവും ഗല്‍ഛി-4 ലെ മാസ്റ്റര്‍ പ്രദേശവാസികളാണ്. മറ്റുചിലര്‍ ഗല്‍ഛി-6 ലെ ആദംഘട്ടില്‍ നിന്നും സിദ്ധലേക്-7 ലെ ആദംതറില്‍ നിന്നുമുള്ളവരാണ്. പിടിച്ചെടുത്ത പണം എവിടെ നിന്നുള്ളതാണെന്നും ഈ മോഷണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും അധികാരികള്‍ അന്വേഷിച്ചുവരികയാണ്.

സേഫ് മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിന് പുറമെ, പ്രളയത്തിന് പിന്നാലെ മറ്റ് മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മറ്റൊരു സംഭവത്തില്‍, നാരായണി നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണ കമ്മലുകള്‍ മോഷ്ടിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.