CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 47 Minutes 21 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള - 2026 ഒക്ടോബര്‍ 3ന് ലിവര്‍പൂളില്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള 2026 ഓക്ടോബര്‍ ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളില്‍ ഒന്നായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണല്‍ കലാമേള 2026 ഒക്ടോബര്‍ 3-ന് (ശനിയാഴ്ച) നടക്കുന്നതിന്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വര്‍ഷവും മികച്ച സംഘാടനവും വന്‍ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണല്‍ ഭാരവാഹികളായ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വര്‍ഗീസ് ട്രഷറര്‍ ഷാരോണ്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

 

ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മത്സരാര്‍ത്ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും പ്രേക്ഷകര്‍ക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉള്‍പ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്.

 

യുകെയില്‍ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസന്‍സുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളൂ. കാറ്ററിംഗ് മേഖലയില്‍ മുന്‍പരിചയവും വലിയ പൊതുപരിപാടികള്‍ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങള്‍ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

 

അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളും വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരിക്കുന്നതെന്നും താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും റീജിയണല്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

 

കലാമേള നടക്കുന്ന വേദിയുടെ വിലാസം:

 

BROUGHTON HALL CATHOLIC HIGH SCHOOL,

YEW TREE LN,

WEST DERBY,

LIVERPOOL, L12 9HJ

 




കൂടുതല്‍വാര്‍ത്തകള്‍.