CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 22 Seconds Ago
Breaking Now

ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് മരണമടഞ്ഞു ; അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരോടെ പ്രിയപ്പെട്ടവര്‍

ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി. ഹീത്രു മലയാളിയായ ബെറിന്‍ വര്‍ഗീസാണ് മരണമടഞ്ഞത്. വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു.

മാതാപിതാക്കളും ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഉള്‍പ്പെട്ടതാണ് ബെറിന്റെ കുടുംബം. 

നാട്ടില്‍ വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവിലേക്ക് താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ സഹോദരന്‍ നോര്‍വിച്ചിലും സഹോദരി അയര്‍ലന്‍ഡിലുമാണ്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലെ മകളുടെ അരികിലേക്ക് പോയത്. ബെറിന്റെ മരണ വിവരം അറിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തി.

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.